Uncategorized

70000 70000 എന്ന നമ്പറില്‍ മിസ്‌കോള്‍ ചെയ്യൂ സിം വീട്ടിലെത്തും

“Manju”

മുംബൈ: ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ച്‌ ജിയോ. ജിയോ പ്ലസ് സ്‌കീമിന് കീഴിലാണ് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ചില പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്‌സ്, എസ്‌എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാര്‍ച്ച്‌ 22 മുതല്‍ പുതിയ ജിയോ പ്ലസ് പ്ലാനുകള്‍ ലഭ്യമാകും.

പുതിയ സിം വീട്ടിലെത്താന്‍ 70000 70000 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി. മിസ്‌കോള്‍ കൊടുത്തതിന് ശേഷം വാട്ട്‌സ്‌ആപ്പില്‍ വരുന്ന മെസേജിന് റിപ്ലെ നല്കുക. സെക്യൂരിറ്റി ഡെപ്പോസിറ്റ് ടെപ്പോസിറ്റ് ഒഴിവാക്കുന്നതിന് ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടും. ഇത്രയും ചെയ്താല്‍ മതിയാകും. പോസ്റ്റ്‌പെയ്ഡ് സിമ്മിനായി ആളുകള്‍ക്ക് സൗജന്യ ഹോം ഡെലിവറി ഓപ്ഷനും സെലക്‌ട് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരാള്‍ക്ക് മൂന്ന് ഫാമിലി സിമ്മുകള്‍ വാങ്ങാനാകും. സിം ആക്ടിവേഷന്‍ സമയത്ത് ഒരു സിമ്മിന് 99 രൂപ നേല്‍കിയാല്‍ മതിയാകും.

മാസ്റ്റര്‍ ഫാമിലി സിം ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാല്‍, മൈ ജിയോ ആപ്പ് ഉപയോഗിച്ച്‌ ഉപഭോക്താവിന് മൂന്ന് കുടുംബാംഗങ്ങളെ ലിങ്ക് ചെയ്യാനാകും. 399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും എസ്‌എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാര്‍ജും ഈടാക്കും. 699 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാന്‍ ഉപയോഗിച്ച്‌ നെറ്റ്ഫ്ലിക്സും ആമസോണ്‍ പ്രൈമും ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് 100 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയിസും എസ്‌എംഎസും ഈ പ്ലാനിലൂടെ ലഭിക്കും. സെക്യൂരിറ്റി ഡെപ്പോസിറ്റ് 875 രൂപയാണ്.

രണ്ടു പ്ലാനുകളുടെയും സൗജന്യ ട്രയല്‍ ലഭ്യമാകും. 299 രൂപയുടെ ജിയോ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 30 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്‌എംഎസ് എന്നിവയും ലഭ്യമാകും. ഈ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 375 രൂപയാണ്. 599 രൂപയുടെ ജിയോ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും എസ്‌എംഎസ് ആനുകൂല്യങ്ങളും ഇതില്‍ ലഭ്യമാകും. ഈ പ്ലാനിലും ഒരു മാസത്തെ അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയും എസ്‌എംഎസ് ആനൂകൂല്യങ്ങളും ഈ പ്ലാനില്‍ ലഭിക്കും ഒരുമാസത്തെ സൗജന്യ ട്രയലും ലഭ്യമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് 750 രൂപ. ജിയോ പ്രീപെയ്ഡ് ഉപയോക്താവിന് സിം മാറ്റാതെ തന്നെ പോസ്റ്റ്പെയ്ഡ് സൗജന്യ ട്രയലിലേക്ക് മാറാന്‍ ആകും.

 

Related Articles

Back to top button