India

രാജസ്ഥാനിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

“Manju”

ജയ്പൂർ : രാജസ്ഥാനിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസത്തേക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

ബിക്കാനിർ, ജോധ്പൂർ, ചുരു, നാഗൗർ, എന്നീ ജില്ലകളിലാകും ചൂട് കൂടുതൽ. ജില്ലകളിൽ വരും ദിവസങ്ങളിൽ 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. ബാക്കിയുള്ള ജില്ലകളിൽ 44 ഡിഗ്രി സെൽഷ്യസിന് താഴെയാകും താപനില എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

ചൂടിനൊപ്പം സംസ്ഥാനത്തെ ചില ജില്ലകളിൽ പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ചെറിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

Related Articles

Back to top button