IndiaInternationalLatest

സൗദി അറേബ്യയിലും നീറ്റ്‌ പരീക്ഷ കേന്ദ്രം അനുവദിക്കണം

“Manju”

റിയാദ് : നെറ്റ് യൂജി 2021 നുള്ള പരീക്ഷ കേന്ദ്രം സൗദി അറേബ്യക്കും അനുവദിച്ചു കിട്ടണം എന്ന ആവശ്യം ശക്തമാക്കി സൗദിയിലെ പ്രവാസി മലയാളികൾ. കുവൈറ്റിലെയും യുഎഇയിലെയും വിദ്യാർഥികൾക്ക് നീറ്റ്‌ പരീക്ഷക്ക് പങ്കെടുക്കുന്നതിന് കേന്ദ്രങ്ങൾ അനുവദിച്ചുകൊണ്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഇ) ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തിൽ യോഗ്യരായ 300ഓളം കുട്ടികൾ ഉള്ള സൗദി അറേബ്യക്കും കേന്ദ്രം അനുവദിക്കണം എന്നാണ് ആവശ്യം.

കഴിഞ്ഞ ഒന്നര വർഷമായി ഇന്ത്യയിൽ നിന്നും സൗദി അറബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതിനാൽ 14 ദിവസം മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് താമസിച്ചതിനു ശേഷമേ
സൗദിക്കിലേക്ക് മടങ്ങി എത്താൻ സാധിക്കുകയുള്ളു. നാട്ടിൽ പോയി മടങ്ങി വരാൻ കഴിയാതെ വന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ പല രക്ഷിതാക്കളും കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിക്കണ്ട എന്ന തീരുമാനത്തിലേക്ക് എത്തുകയാണ്.

നിലവിലെ സാഹചര്യത്തിൽ സൗദിയിലും പരീക്ഷാകേന്ദ്രം അനുവദിച്ചു കിട്ടുകയാണെങ്കിൽ വലിയൊരു വിഭാഗം വിദ്യാർഥികൾക്ക് അത് ആശ്വാസകരമാകും.

Related Articles

Back to top button