InternationalLatest

സയണിസ്റ്റ് ഭീകരതയ്ക്ക് അറബ് രാഷ്ട്രങ്ങള്‍ പരവതാനി വിരിക്കുന്ന പുതുവര്‍ഷം

“Manju”
ഇസ് ലാമിക ലോകത്തിന് ഇന്ന് പുതുവര്‍ഷാരംഭം. സംഘര്‍ഷങ്ങള്‍ ഉപേക്ഷിച്ച് സമാധാനത്തിലേക്കുള്ള പലായനമാണ് ഹിജ്‌റയുടെ സന്ദേശം. ഇസ് ലാമിക സാമൂഹിക വര്‍ത്തമാനത്തിലേക്ക് സമാഗതമാവുന്ന ഓരോ മുഹര്‍റവും പ്രതീക്ഷകളുടേതും പ്രത്യാശകളുടേതും പുതു പ്രതിജ്ഞകളുടേതുമാണ്.
അറബ് ഹൃദയ ഭൂമികളിലേക്ക് ജൂത സയണിസ്റ്റ് ഭീകര, ജാര രാഷ്ട്രത്തിന് പരവതാനി വിരിക്കുന്ന ഭീഷണ സാഹചര്യത്തിലാണ് ഇത്തവണ ഹിജ്‌റ പുതുവര്‍ഷപ്പിറവി. ഇസ് ലാമിക വിരുദ്ധ, മനുഷ്യത്വ വിരുദ്ധ പൈശാചിക ഭീകരതയുടെ രക്ത രൂക്ഷിത സ്വരൂപമായ ഇസ്രായേലുമായി യുനൈറ്റഡ് അറബ് എമിറേറ്റ്സും(യുഎഇ) ഉഭയ കക്ഷി കരാര്‍ ഒപ്പുവച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യവും തമ്മില്‍ കരാറിലെത്തിയിരിക്കുന്നത്. ഫലസ്തീനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും എംബസികള്‍ തുറക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. വരുംദിവസങ്ങളില്‍ ഊര്‍ജം, നിക്ഷേപം, ടൂറിസം, ടെലികോം മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന കരാറുകളും ഒപ്പുവയ്ക്കും. നേരിട്ടുള്ള വിമാന സര്‍വീസും ആരംഭിക്കും.

Related Articles

Back to top button