IndiaLatest

‘അള്‍ട്ര സ്വച്ഛ്’ സംവിധാനവുമായി ഡി.ആര്‍.ഡി.ഒ

“Manju”

 

ബംഗളുരു: രാജ്യം കൊവിഡിനോട് പോരാട്ടം തുടങ്ങിയ അന്നുമുതല്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉണ്ടായിരുന്ന പരാതിയാണ് പി.പി.ഇ കിറ്റിന്റെ അപര്യാപ്തത. ഇപ്പോഴിതാ അതിന് പരിഹാരമാകുന്നു. നിലവിലെ പി.പി.ഇ കിറ്റുകള്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കാന്‍ സംവിധാനമൊരുക്കി ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). പി.പി.ഇ കിറ്റുകള്‍ മാത്രമല്ല വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും അള്‍ട്ര സ്വച്ഛ് അണുവിമുക്തമാക്കും.

ഓസോണേറ്റഡ് സ്‌പേസ് ടെക്നോളജി ഉപയോഗിച്ച്‌ പലവിധ പ്രതിബന്ധങ്ങളെയും മാറ്റാന്‍ ഇതിന് കഴിയും. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം തയ്യാറാക്കിയ ഈ സംവിധാനം രണ്ട് തരത്തിലാണ് പുറത്തിറങ്ങുക. ഓസോണേറ്രഡ് സ്പേസ് ആണ് ആദ്യത്തേത്. ട്രൈനെട്രാ സാങ്കേതികവിദ്യയാണ് മറ്റൊന്ന്. തനിയെ ഇവ അണുവിമുക്തമാക്കാന്‍ വളരെവേഗം സഹായിക്കുന്നു.

ഡി.ആര്‍.ഡി.ഒയുടെ ഡല്‍ഹിയിലെ ലബോറട്ടറിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ളിയാര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സ് ഗാസിയാബാദിലെ ജെല്‍ക്രാഫ്റ്റ് ഹെല്‍ത്ത്കെയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഇത് വിപണിയിലെത്തിക്കുക. നിലവില്‍ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 5815 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 8392 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Related Articles

Back to top button