Pathanamthitta

വയോധികയ്ക്ക് ചെറുമകന്റെ ക്രൂര മർദ്ദനം 

“Manju”

പത്തനംതിട്ട : 98 വയസുള്ള വയോധികയെ ക്രൂരമായി മർദ്ദിച്ച ചെറുമകൻ പിടിയിൽ. അടൂർ ഏനാത്താണ് സംഭവം. 98 കാരിയായ ശോശാമ്മയെ അടൂർ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യു(31) ആണ് മർദ്ദിച്ചത്.

വയോധികയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയെടുത്ത കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് എബിൻ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരം ശോശാമ്മയെ മർദ്ദിക്കാറുണ്ടെന്നും കുടുംബാംഗങ്ങൾ പറയുന്നു.

Related Articles

Back to top button