KeralaLatestThiruvananthapuram

ബസ്സുകള്‍ ഷോപ്പുകളുടെ മാതൃകയിലാക്കുന്നു; പുതിയ വരുമാനം നേടാന്‍ കെ.എസ്.ആര്‍.ടി.സി

“Manju”

സിന്ധുമോള്‍ ആര്‍

പൊളിച്ചു കളയാറായ ബസുകള്‍ കടമുറികളുടെ മാതൃകയിലാക്കി വാടകയ്ക്ക് നല്‍കാനുള്ള പദ്ധതിയുമായി കെഎസ്‌ആര്‍ടിസി. ഇത്തര‌ത്തില്‍ മാറ്റം വരുത്തിയ ബസുകള്‍ക്കായി മില്‍മ, മത്സ്യഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിനകം കെഎസ്‌ആര്‍ടിസി അധികൃതരെ സമീപിച്ചു കഴിഞ്ഞു. ഡിപ്പോയില്‍ നിര്‍ത്തിയിടുന്ന ബസുകളിലായിരിക്കും കച്ചവടം.

ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യ വില്‍പനയാണ് ഇതിലൂടെ മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. ആവശ്യക്കാരുടെ ഇഷ്ടാനുസരണം ബസുകള്‍ രൂപമാറ്റം വരുത്തി കൊടുക്കാനാണ് കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. ബസൊന്നിനു പ്രതിമാസം 20,000 രൂപയാണ് കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഒരു മാസം 30 ലക്ഷം രൂപ കെഎസ്‌ആര്‍ടിസിക്കു ലഭിക്കും.

ഇതിനു പുറമേ ഇങ്ങനെയുള്ള ബസുകളില്‍ ഡിസ്പ്ലേ പരസ്യ ബോര്‍ഡ് സ്ഥാപിച്ച്‌ അതിലൂടെയും വരുമാനമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നു. ബസുകള്‍ രൂപമാറ്റം വരുത്തി ലഭിക്കുകയാണെങ്കില്‍ പാര്‍സല്‍ കൗണ്ടറുകളായി ഉപയോഗിക്കണമെന്ന ആവശ്യവുമായി ചില ഹോട്ടലുകാരും മുന്നോട്ടു വന്നിട്ടുണ്ട്. പഴയ ബസുകള്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ പറ്റുന്ന തരത്തില്‍ കോഴിക്കോട്ട് രൂപമാറ്റം വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തരം ബസുകള്‍ കടമുറികളുടെ മാതൃകയിലാക്കുന്ന പദ്ധതി വരുന്നത്.

Related Articles

Back to top button