KeralaLatest

മടക്കയാത്ര യുഎഇ ആരോഗ്യവകുപ്പ് അനുമതി നല്‍കുന്ന ഇന്ത്യക്കാര്‍ക്കു മാത്രം

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ് : യുഎഇ ആരോഗ്യവകുപ്പ് അധികൃതര്‍ അംഗീകാരം നല്‍കുന്ന കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഇന്ത്യക്കാരെ മാത്രമേ മടക്കയാത്രയ്ക്ക് അനുവദിക്കുകയുള്ളുവെന്ന് അബുദബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വ്യാഴാഴ്ചയാണ് ഇന്ത്യയിലേക്ക് ആദ്യവിമാനം പുറപ്പെടുന്നത്. മേയ് 7 മുതല്‍ 13 വരെ 64 വിമാനങ്ങളാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. ആദ്യവിമാനങ്ങള്‍ കേരളത്തിലേക്കാണ്.

യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്കും ഐജിഎം/ഐജിജി ടെസ്റ്റിനും വിധേയരാകണം. യുഎഇ ആരോഗ്യവകുപ്പ് അനുമതി നല്‍കുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കു മാത്രമേ കയറാന്‍ അനുവാദം ഉണ്ടാകുകയുള്ളുവെന്നും എംബസി അധികൃതര്‍ പറഞ്ഞു. എത്തിച്ചേരുന്ന സ്ഥലത്ത് സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ പ്രവേശിച്ചുകൊള്ളാം എന്ന് യാത്രികര്‍ സത്യവാങ്മൂലം നല്‍കണം.

എല്ലാ യാത്രക്കാര്‍ക്കും രണ്ടു ത്രീലെയര്‍ മാസ്‌ക്, രണ്ട് ഗ്ലൗസ്, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവ കിറ്റ് നല്‍കും. വിമാനത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കണം. 7-നു പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാരുടെ പട്ടിക എംബസി എയര്‍ഇന്ത്യക്കു കൈമാറി. 15000 രൂപ വരെയാണു ടിക്കറ്റ് നിരക്ക്.

Related Articles

Back to top button