Latest

ഒമിക്രോണ്‍ തടയാന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍

“Manju”

ജോഹന്നാസ്ബര്‍ഗ്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പുറത്തിറക്കുന്ന കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് പഠനം.ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ 80 ശതമാനം വരെ ഒമിക്രോണ്‍ വ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

69000 ആരോഗ്യ പ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. ഇതില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടാണ് സൗത്ത്‌ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറുമുതല്‍ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് ഫലപ്രദമെന്നും വ്യക്തമാക്കുന്നു.

Related Articles

Back to top button