Thrissur

പട്ടിക്കാട് കാർഷിക വിപണന കേന്ദ്രം തുറന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി ശ്രീഹരിതം കർഷകസംഘം പട്ടിക്കാട് തുടങ്ങിയ കാർഷിക വിപണന കേന്ദ്രം ഗവ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. നാട്ടിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളുടെ സംഭരണം, വിപണനം എന്നിവ സാധ്യമാക്കുക, കർഷകർക്ക് ആവശ്യമായ വിത്ത്, വളങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ഈ വിപണന കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഒല്ലൂർ മണ്ഡലത്തിലെ കാർഷിക മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി എം.എൽ.എ ചെയർമാനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതി. വിവിധ കർഷക ഗ്രൂപ്പുകൾ രൂപീകരിച്ച് വിത്ത് മുതൽ വിപണി വരെയുള്ള കാർഷിക പ്രവർത്തനങ്ങളിൽ കർഷകർക്ക് സഹായവും പിന്തുണയും നൽകുന്നു .സഹകരണ ബാങ്കുകളുമായി ബന്ധപ്പെടുത്തി കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഉദ്ഘാടന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അനിത അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. വി ചന്ദ്രൻ ആദ്യ വിൽപന നടത്തി. വാർഡ് മെമ്പർ പി.പി ജോണി, ഒല്ലൂക്കര എ.ഡി.എ സത്യ വർമ്മ, പാണഞ്ചേരി കൃഷി ഓഫീസർ ടി.ആർ.ആഭിമന്യു, ഒല്ലൂർ കൃഷി സമൃദ്ധി പ്രസിഡന്റ് റോയ് കാക്കശ്ശശ്ശേരി, സെക്രട്ടറി സജീവ്കുമാർ ശ്രീഹരിതം കർഷക സംഘം പ്രസിഡന്റ് പി.വി ബാലൻ വാര്യർ, സെക്രട്ടറി നന്ദകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button