KeralaKollamLatest

കൊല്ലത്ത് തുണിക്കടയില്‍ ഷട്ടര്‍ പൊളിച്ച്‌ മോഷണം, പ്രതി പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: വെളിയത്ത് തുണിക്കടയില്‍ മോഷണം, പ്രതി പിടിയില്‍. വെളിയം കിഴക്കേക്കര വലിയവിള വീട്ടില്‍ ചാക്കോച്ചി എന്ന് വിളിക്കുന്ന സുരേഷിനെ (45) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലംകുന്ന് കൈതയില്‍ സ്വദേശിനിയായ മല്ലികയുടെ ഉടമസ്ഥതയിലുള്ള എം.എസ്.സാരീസ് എന്ന തുണിക്കടയിലാണ് മോഷണം നടത്തിയത്. രാത്രി പത്ത് മണിയോടെ ഷട്ടര്‍ പൊളിച്ച്‌ അകത്തുകടന്ന് പണവും തുണിത്തരങ്ങളും മോഷ്ടിച്ചു. സി.സി.ടി.വിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button