LatestThiruvananthapuram

വീരമൃത്യു വരിച്ച സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

“Manju”

തിരുവനന്തപുരം ; ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്. തിരുവനന്തപുരത്തെത്തിച്ച മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പ്പിച്ചു.കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസെ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ സന്നിഹിതനായിരുന്നു.

കേണല്‍ മുരളി ശ്രീധരന്‍ സേനയെ പ്രതിനിധീകരിച്ച്‌ മൃതദേഹം ഏറ്റുവാങ്ങി. പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.

Related Articles

Back to top button