IndiaLatest

മാസ്ക് കൊണ്ട് മെത്ത നിര്‍മ്മാണം ; മഹാരാഷ്ട്രയില്‍ ഫാക്ടറി അടച്ചു പൂട്ടി

“Manju”

മുംബൈ: ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ കൊണ്ട് മെത്ത നിര്‍മാണത്തിലേര്‍പ്പെട്ട ഫാക്ടറി പോലീസ് അടച്ചു പൂട്ടി. മഹാരാഷ്ട്രയില്‍ ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറി അടച്ചു പൂട്ടിയത്. പഞ്ഞിക്ക് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ കൊണ്ടായിരുന്നു ഇവിടെ കിടക്ക നിര്‍മാണം.
വിവിധയിടങ്ങളില്‍ നിന്ന് ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ ശേഖരിച്ച്‌ ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ കൂമ്ബാരം പോലീസ് കണ്ടെത്തി. ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണല്‍ പോലീസ് സുപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു.
അതെ സമയം ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പോലീസ് നശിപ്പിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചതോടെ മാസ്‌കുപയോഗവും അതോടൊപ്പം വര്‍ധിച്ചു. ഉപയോഗിച്ച മാസ്‌കുകളുടെ നിര്‍മാര്‍ജനം ഇന്ത്യയില്‍ വേണ്ട രീതിയില്‍ നടക്കുന്നില്ലെന്നാണ് സൂചന. കോവിഡ് ബാധിതര്‍ വര്‍ധിച്ച്‌ വരുന്നത് ബയോ മെഡിക്കല്‍ മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്‌ജനത്തിന് സാധ്യത കുറയുo .

Related Articles

Back to top button