IndiaLatest

റിലയൻസിന്റെ കൊവിഡ് വാക്സീന് പരീക്ഷണാനുമതി

“Manju”

ഡൽഹി: റിലയൻസ് ലൈഫ് സയൻസസിന് കൊവിഡ് വാക്സീൻ പരീക്ഷണം നടത്താന്‍ വിദഗ്ധ സമിതിയുടെ അംഗീകാരം. വാക്സീന്റെ ആദ്യഘട്ട പരീക്ഷണത്തിനാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്.
ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടി അനുമതി ലഭിച്ചാല്‍ കമ്പനിക്ക് പരീക്ഷണം ആരംഭിക്കാനാകും. രണ്ട് ഡോസുള്ള പ്രോട്ടീന്‍ അധിഷഠിത വാക്സീനാണ് റിലയൻസ് ലൈഫ് സയന്‍സസ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൽഹി അടക്കമുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീൻ പരീക്ഷണം നടക്കുക.

Related Articles

Back to top button