KeralaLatest

പെട്രോളിയം ഉൽപ്പന്നങ്ങളുടെ തിരുവ വർദ്ധനവിനെതിരെ ഐഎൻടിയുസി

“Manju”

 

ജ്യോതിനാഥ് കെ പി

ഐ എൻ റ്റി യു സി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പകൽ പന്തം കൊളുത്തി പ്രതിഷേധിച്ചു .ഐ എൻ റ്റി യു സി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധിച്ചു .

നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റ് കിരൺ ദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധം ഡി സി സി ജനറൽ സെക്രട്ടറി വെമ്പായം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
മറ്റ് പ്രമുഖ നേതാക്കൻമാരും പങ്കെടുത്തു.

അന്താരാഷ്ട്ര വിപണിയിൽ 2008 ൽ ക്രൂഡ് ഓയിൽ വില 40 രൂപ ആയിരുന്നപ്പോൾ പെട്രോൾ വില 45 രൂപ .മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2016ൽ ക്രൂഡ് ഓയിൽ വില 24 ആയി കുറഞ്ഞപ്പോൾ പെട്രോൾ വില 70 രൂപ ഇന്നിപ്പോൾ ക്രൂഡ് ഓയിൽ വില ലിറ്ററിന് 9.50 രൂപ ആയി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വില .ഇന്നത്തെ പെട്രോൾ വില 73 രൂപയും ഡീസൽ വില 67 രൂപയും ആയി മാറിയിരിക്കുന്നു .ഇതാണ് നിയമപരമായി സർക്കാരിൻ്റെ പകൽക്കൊള്ള ഇതിൻ്റെ ഗുണഫലം റിലയൻസ് എന്ന ഭീമൻ കമ്പനിക്ക് മാത്രമാണ്.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കുറവിൻ്റെ ഗുണം ജനങ്ങൾക്കും ,തൊഴിലാളികൾക്കും ലഭിക്കണം അത് നമ്മുടെ അവകാശമാണ് .

Related Articles

Back to top button