KeralaLatest

ഉന്നതവിദ്യാഭ്യാസം: കാലിക്കറ്റ്‌ എന്‍.ഐ.ടിക്ക് രാജ്യത്തെ മൂന്നാം റാങ്ക്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: പഠന, ഗവേഷണ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയാറാക്കിയ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പട്ടികയില്‍ ആര്‍ക്കിടെക്‌ചര്‍ വിഭാഗത്തില്‍ മൂന്നാം റാങ്കു നേടി കാലിക്കറ്റ് എന്‍.ഐ.ടി കേരളത്തിന്റെ അഭിമാനമായി. സമഗ്ര മികവിലും എന്‍ജിനിയറിംഗിലും മദ്രാസ് ഐ.ഐ.ടി ഒന്നാമതായി. സര്‍വ്വകലാശാലാ വിഭാഗത്തില്‍ ബംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിനും, മാനേജ്മെന്റ് വിഭാഗത്തില്‍ ഐ.ഐ.എം അഹമ്മദാബാദിനുമാണ് ഒന്നാം റാങ്ക്. ഖരഗ്‌പൂര്‍ , റൂര്‍ക്കി ഐ.ഐ.ടികള്‍ക്ക് പിന്നിലായാണ് ആര്‍ക്കിടെക്‌ചറില്‍ കാലിക്കറ്റ് എന്‍.ഐ.ടി (പഴയ ആര്‍.ഇ.സി) മൂന്നാം സ്ഥാനത്തെത്തിയത്. മാനേജ്‌മെന്റ് വിഭാഗത്തില്‍ കോഴിക്കോട് ഐ. ഐ.എമ്മിന് ആറാം റാങ്ക് ലഭിച്ചതാണ് കേരളത്തിന്റെ മറ്റൊരു നേട്ടം. കോയമ്പത്തൂരിലെ അമൃത വിശ്വ വിദ്യാപീഠം സര്‍വകലാശാലാ വിഭാഗത്തില്‍ നാലാം റാങ്കു നേടി. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇന്ത്യാ റാങ്കിംഗ് ഇന്നലെ പുറത്തിറക്കിയത്. കേരള സര്‍വകലാശാലയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം *രാജ്യത്തെ 23-ാം റാങ്ക്

തിരുവനന്തപുരം കേന്ദ്ര മാന​വ​വി​ഭ​വ​ശേഷി മന്ത്രാ​ല​യ​ത്തിന്റെ കീഴി​ലു​ളള നാഷ​ണല്‍ ഇന്‍സ്റ്റി​റ്റ്യൂട്ട് ഒഫ് റാങ്കിംഗ് ഫ്രെയിം​ വര്‍ക്കിന്റെ റാങ്കിം​ഗില്‍ കേരള സര്‍വ​ക​ലാ​ശാല സംസ്ഥാ​നത്ത് ഒന്നാം സ്ഥാനം നില​നിറുത്തി. ദേശീ​യ​ത​ല​ത്തില്‍ 23-ാം സ്ഥാനവും ഉന്ന​ത​വി​ദ്യാഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളില്‍ 42 –ാം സ്ഥാന​വു​മുണ്ട്. അദ്ധ്യാ​പ​ന, പഠന വിഭാഗത്തില്‍ നൂറില്‍ 73.76 സ്കോര്‍. വിദ്യാര്‍ത്ഥി​ക​ളില്‍ ബിരു​ദം നേടുന്ന​വ​രുടെ ശരാ​ശരി 86 ആണ്.
കേര​ള​​യുടെ പഠ​ന​വ​കു​പ്പു​കളുടെ കഴിഞ്ഞ അക്കാ​ഡമിക് വര്‍ഷത്തെ ഗവേ​ഷണ പ്രോജ​ക്ടു​കള്‍ റാങ്കിംഗ് നിലനിറുത്താന്‍ സഹാ​യ​ക​മാ​യി. അദ്ധ്യാ​പ​ന​രം​ഗത്തെ പരി​ഷ്‌കാ​ര​ങ്ങള്‍, ഓണ്‍ലൈന്‍ പഠ​ന​ത്തിന് തന​തായി വിക​സി​പ്പി​ച്ച സാങ്കേ​തിക വിദ്യ​, കാര്യ​വ​ട്ടത്തെ അത്യാ​ധു​നിക ഐ.ടി ഉപ​ക​ര​ണ​ങ്ങള്‍ എന്നിവ അക്കാഡ​മി​ക്
രം​ഗത്തെ കാര്യ​ശേ​ഷി പ്രക​ട​മാ​ക്കു​ന്ന​വ​യാ​ണ്. അഫി​ലി​യേ​റ്റഡ് കോളേ​ജു​കള്‍ക്ക് പുറമെ സര്‍വ​ക​ലാ​ശാല നേരിട്ട് നട​ത്തുന്ന വിദ്യാ​ഭ്യാസ സ്ഥാപ​ന​ങ്ങളും ചെലവ് കുറഞ്ഞ ഉന്നത വിദ്യാ​ഭ്യാസം സാദ്ധ്യമാക്കുന്നു. കായിക മേഖ​ല​യിലെ മികച്ച പ്രക​ട​ന​ങ്ങ​ളും പരി​ഗ​ണി​ച്ചു.
എന്നാല്‍ ,അദ്ധ്യാ​പക ഒഴി​വു​കളില്‍ യഥാസമയം നിയമനം നടത്തിയിരുന്നെങ്കില്‍ കേരളയുടെ റാങ്കിംഗ് ഇതിലും മെച്ച​പ്പെ​ടു​ത്താനാവുമായിരുന്നു. 49 അദ്ധ്യാ​പക തസ്തി​ക​കള്‍ ഇക്കൊല്ലം നിക​ത്തി​യത് റാങ്കിം​ഗിന് പരി​ഗ​ണി​ച്ചി​ട്ടി​ല്ല.

Related Articles

Back to top button