തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ചര്‍ച്ച നടത്തും. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് തീയതി, കേന്ദ്രസേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ന് അന്തിമ തീരുമാനം കൈകൊള്ളും. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന കര്യങ്ങളും യോഗത്തില്‍ പരിഗണിക്കും.
അതേസമയം, കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്സിന് ഉറപ്പാക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളവോട്ട് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരെ എന്തുകൊണ്ട് നിയോഗിച്ചു കൂടായെന്ന് തെരഞ്ഞടുപ്പ് കമ്മീഷന് വിശദീകരണം തേടുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.