LatestThiruvananthapuram

ജീവിത ലക്ഷ്യത്തിലെ കരുതലായി ഗുരുസ്നേഹം : ജനനി മംഗള ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : ജീവിതത്തിന്റെ ലക്ഷ്യത്തിലേക്ക് ഗുരുവിന്റെ സ്നേഹവും കരുതലും എപ്പോഴും ഉണ്ടാകണമെങ്കില്‍ ഗുരുവിനെ നമ്മുടെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് ജനനി മംഗള ജ്ഞാനതപസ്വിനി. നമ്മുടെയൊക്കെ ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള വഴിയില്‍ രണ്ട് കാര്യങ്ങളാണ് പരമപ്രധാനമായിട്ടുള്ളത്. അത് ഗുരുവിന്റെ സ്നേഹവും ഗുരുവിന്റെ കരുതല്‍. ഈ രണ്ട് വഴിയിലൂടെ പോയതിനാലാണ് സന്ന്യാസ ജീവിതത്തിലേയ്ക്ക് തനിക്ക് കടക്കാന്‍ കഴിഞ്ഞത്. ശാന്തിഗിരിയിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ (04.10.2022 ചൊവ്വാഴ്ച) സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ തന്റെ അനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു ജനനി.

പാര്‍ട്ടി സ്വാധീനമുള്ള കുടുംബം ആയിരുന്നു തന്റേത്. അച്ഛന്‍ നിരീശ്വരവാദിയായിരുന്നു. വളരെ ചെറിയ പ്രായത്തിലെ ഗുരുവിന്റെ അടുത്തെത്തുവാനും ഗുരുസ്നേഹം അനുഭവിക്കുവാനും സാധിച്ചത് ഭാഗ്യമായിക്കരുതുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗുരുകുല ബ്രഹ്മനിവേദിത കര്‍മ്മം ചെയ്തു. ഗുരു തന്നെ ചേര്‍ത്തുപിടിച്ചു. തട്ടം കൊടുക്കുന്ന സമയത്ത് ഇങ്ങനെ അറിയിച്ചു. ഇവള്‍ക്ക് ഈ കര്‍മ്മം അല്ല ചെയ്യേണ്ടത് മറ്റൊരു കര്‍മ്മം ആണ് നടക്കേണ്ടത്. മാതാപിതാക്കള്‍ ജനനിയുടെ കൈപിടിച്ച് ഗുരുവിന് കൊടുത്തു. അന്ന് തൊട്ട് ഉറപ്പാണ് ഗുരു കൂടെയുണ്ടെന്ന് ഗുരുവിന്റെ സ്നേഹത്തിന്റെ കരുതല്‍ തിരിച്ചറിയണമെങ്കില്‍ നമുക്കൊരു ശേഷിത്ത്വം ഉണ്ടാകണം. അതിനായി പ്രാര്‍ത്ഥനയും, സങ്കല്‍പ്പവും, കര്‍മ്മവും, വ്രതവും ചിട്ടപ്പെടുത്തിയിരിക്കണം. ഗുരുവാക്കനുസരിച്ച് ജീവിക്കുമ്പോള്‍ ഇവയൊക്കെ താനെ വന്നുചേര്‍ന്നുകൊള്ളും ജനനി പറഞ്ഞു നിര്‍ത്തി.

Related Articles

Back to top button