KeralaLatestThiruvananthapuram

സമ്പര്‍ക്ക രോഗ വ്യാപനവും വര്‍ദ്ധിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോതും സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നു. തലസ്ഥാന ജില്ലയില്‍ ഇത് ഭയപ്പെടുത്തുന്ന അന്തരീക്ഷവുമുണ്ടാക്കുന്നു. പത്തിനകത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടിരുന്നിടത്ത് പതിനഞ്ചിലേക്ക് ഉയര്‍ന്നു.
ആരോഗ്യ വിഭാഗത്തിന്റെ മൂന്നറിയിപ്പ് സാധൂകരിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ആഗസ്റ്റ് ആകുമ്പോള്‍ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാമെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍, എത്ര ശതമാനം വര്‍ദ്ധിക്കുമെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ലക്ഷണങ്ങളില്ലാതെയും വൈറസ് ബാധയുണ്ടാകുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രിയും നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ നാലായിരത്തിലധികം പേര്‍ക്കാണ് രോഗബാധയുണ്ടായത്. സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും ഒഴികെ ബാക്കിയുള്ള സ്ഥാപനങ്ങള്‍ തുറന്നു. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ എല്ലാം തെറ്റിക്കുന്നു. അതിനാല്‍ രോഗ വ്യാപനം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം വര്‍ദ്ധിക്കാമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ പരിശോധന വര്‍ദ്ധപ്പിച്ചുവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ചുള്ള വര്‍ദ്ധനയുണ്ടായിട്ടില്ല. പരിശോധനയില്‍ കഴിഞ്ഞ മാസം നടത്തേണ്ട വര്‍ദ്ധനയാണ് ഈ മാസം നടത്തുന്നത്. ഇതിനകം പതിനഞ്ച് ലക്ഷത്തോളം പേര്‍ക്ക് പരിശോധന നടത്തിയ തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 3000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുള്ളവര്‍ കൂടി വരുന്നതിനാല്‍ സംസ്ഥാനത്തെ പരിശോധന ആനുപാതികമായി വര്‍ദ്ധിപ്പിപ്പിച്ചില്ലെങ്കില്‍ സ്ഥിതി ആശങ്കാജനകമാവുമെന്നും ആരോഗ്യ വിഭാഗം കണക്കു കൂട്ടുന്നു.

Related Articles

Back to top button