KeralaLatestThrissur

വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ തുടങ്ങും

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാൻഡ് കെയർ പദ്ധതി പ്രകാരം ജില്ലയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കോവിഡ് ആന്റിജൻ പരിശോധന ഇന്ന് (ആഗസ്ത് 17) മുതൽ തുടങ്ങും.

ജില്ലയിലെ 84 ഗവൺമെൻറ് – സ്വകാര്യ വയോജന കേന്ദ്രങ്ങളിലാണ് ആൻഡിജൻ ടെസ്റ്റുകൾ നടത്തുക. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രാമവർമപുരം ഓൾഡ് ഏജ് ഹോമിലാണ് ആരോഗ്യ വകുപ്പ് നേരിട്ടെത്തി പരിശോധനക്ക് തുടക്കം കുറിക്കും. വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശു വികസന വകുപ്പുകൾ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിർദേശത്തെ തുടർന്നാണ് കോവിഡ് ടെസ്റ്റ് ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും.

Related Articles

Back to top button