IndiaKeralaLatest

സൗദിയില്‍ വീണ്ടും ഹൂഥി കലാപം

“Manju”

ജിദ്ദ: സൗദിയ്ക്ക് നേരേയുള്ള യമനിലെ ഇറാൻ പോഷക വിമത ഹൂഥി കലാപകാരികളുടെ റോക്കറ്റ്, മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ജനവാസ മേഖലകളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയുള്ള ഭീകരാക്രമണങ്ങൾ, പക്ഷേ, ലക്ഷ്യം കാണാതെ തകർന്നടിയുകയു മാണ്. നഗരങ്ങളും വിമാനത്താവളങ്ങളുമാണ് ഹൂഥികളുടെ താണ്ഡവങ്ങൾക്ക് ഇരയാകുന്നവ യിൽ ഏറെയും. ഇതുമൂലം സാധാരണ ജനങ്ങളാണ് ദുരിതത്തിലാവുന്നത്. ഇതാകട്ടെ, അന്താരാഷ്‌ട്ര  മര്യാദകളുടെ നഗ്നമായ ലംഘനനവുമാണ്. ഇക്കാര്യം ആഗോള സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയാണ് സൗദി അറേബ്യ.

ഹൂഥികളുടെ ഭീകര നീക്കങ്ങളുടെ ഫലമായി വൻ മനുഷ്യ, പ്രകൃതി ദുരന്തങ്ങളാണ് പ്രദേശത്തു സംഭവിക്കുകയെന്ന് സൗദി അറേബ്യ അന്താരാഷ്‌ട്ര വേദിയുടെ ശ്രദ്ധയിൽ പെടുത്തുകയും രക്ഷാസമിതിയുടെ നടപടിയ്ക്ക് കാത്തിരിക്കുകയുമാണ്. ഇക്കാര്യം സൂചിപ്പിച്ച് ജനീവയിലെ ഐക്യരാഷ്ട്ര സഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽവാസിൽ മനുഷ്യാവകാശ ഹൈകമ്മീഷണർക്ക് കത്തെഴുതിയിട്ടുണ്ട്. ഹൂഥികൾക്കെതിരെ നടപടിയെടുക്കു ന്നതിൽ ഉപേക്ഷ പാടില്ലെന്നും സൗദി ഉണർത്തിയിട്ടുണ്ട്.

ഏറ്റവും ഒടുവിൽ, വെള്ളിയാഴ്ച, യമനിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂഥി കലാപകാരികളുടെ ശ്രമവും ലക്ഷ്യത്തിലെത്തും മുമ്പേ വീഴ്ത്താൻ അറബ് സഖ്യസേനയ്ക്ക് സാധിച്ചതായി സേനാ വാക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി വെളിപ്പെടുത്തി.

ജിസാനിലെ സിവിലിയന്‍ കേന്ദ്രങ്ങളും ജനവാസ മേഖലകളും ലക്ഷ്യമിട്ട് ഹൂഥികൾ തൊടുത്തു വിട്ട മിസൈലുകളാണ് സഖ്യസേനയുടെ വ്യോമ പ്രതിരോധത്തിൽ തകർന്നടിഞ്ഞത്. വ്യാഴാഴ്ച രാവിലെ ജിസാനില്‍ ഹൂഥികൾ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണവും അറബ് സഖ്യസേന വിഫലമാക്കുകയുണ്ടായി.

ദക്ഷിണ സൗദിയില്‍ അസീര്‍ പ്രവിശ്യയില്‍ പെട്ട ഖമീസ് മുശൈത്തിലും ഡ്രോണ്‍ ആക്രമണത്തിനും ഹൂത്തികള്‍ വിഫല ശ്രമം നടത്തി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെയാണ് ഹൂത്തികള്‍ ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. എന്നാൽ അവയെ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന വെടിവെച്ചിട്ടതായി ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചയിലും രാവിലെയോടെ അഞ്ചു ഡ്രോൺ ആക്രമണ നീക്കങ്ങളാണ് ഇറാൻ പോഷക വിഭാഗമായ ഹൂഥി സായുധർ സൗദി കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത്. അവയിൽ ഒടുവിലനത്തേത്‌ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിനെ ലക്‌ഷ്യം വെച്ചായിരുന്നു. അവ രണ്ടും അറബ് സഖ്യസേന വീഴ്ത്തി. സ്ഫോടക വസ്തുക്കൾ നിറച്ചതും അല്ലാത്തതുമായ ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈലുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഹൂതികളുടെ വിഫല ആക്രമണങ്ങൾ.

ഇതുവരെയായി സ്‌ഫോടക വസ്തുക്കൾ നിറച്ച 537 ആളില്ലാ വിമാനങ്ങളാണ് അറബ് സഖ്യസേന തകർത്ത് വീഴ്ത്തിയത്. 350 ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധം നിഷ്ഫലമാക്കുകയും ചെയ്തതായാണ് കണക്ക്.

Related Articles

Back to top button