IndiaLatest

മല്‍പെ കടല്‍ത്തീരത്ത് വീണ്ടും ‘ഫ്‌ളോട്ടിങ് ബ്രിഡ്ജ്’ ഒരുങ്ങി

“Manju”

ബംഗളുരു: മല്‍പെ ബീച്ചില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് (വെള്ളത്തിനുമുകളില്‍ പൊക്കിടക്കുന്ന പാലം) ഒരുങ്ങി. കഴിഞ്ഞ മേയില്‍ ഇവിടെ ഫ്‌ളോട്ടിങ് പാലം ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും , തൊട്ടടുത്ത ദിവസം തന്നെ ശക്തമായ തിരയില്‍പ്പെട്ട് പാലം തകരുകയായിരുന്നു.

ഇത്തവണ അത്യാധുനിക സുരക്ഷാസംവിധാനങ്ങളോടെ തീരത്തുനിന്ന് 150 മീറ്റര്‍ കടലിലേക്കാണ് പുതിയ പാലം പണിതിട്ടുള്ളത്. വിനോദസഞ്ചാരവകുപ്പിന്റെ മേല്‍നോട്ടത്തില്‍ മൂന്നു വ്യക്തികള്‍ 80 ലക്ഷം രൂപ ചെലവിട്ടാണ് പാലം പണിതത്. കര്‍ണാടകയിലെ ആദ്യ ഫ്‌ളോട്ടിങ് പാലമാണിത്. അതേസമയം, കേരളത്തില്‍ നിന്നെത്തുന്ന വിദഗ്ധ സംഘം പരിശോധിച്ച്‌ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

Related Articles

Back to top button