IndiaKeralaLatest

കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി

“Manju”

പുണെ: കൊവിഡിന്റെ ഏറ്റവും പുതിയ വകേഭദം ഇന്ത്യയില്‍ കണ്ടെത്തി. ശ്വാസകോശത്തിൽ മുറിവ് ഉൾപ്പെടെ മാരകമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന കോവിഡിന്റെ പുതിയ വകഭേദം പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ(എൻഐവി) ആണ് കണ്ടെത്തിയത്‌.
യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ രണ്ട് രാജ്യാന്തര യാത്രക്കാരുടെ സ്രവങ്ങളുടെ ജനിതക സീക്വൻസിങ്ങിൽ നിന്നാണ് B. 1.1.28.2 എന്ന വകഭേദം തിരിച്ചറിഞ്ഞത്.
ശ്വാസകോശത്തിൽ മുറിവുകൾ, ഭാരക്കുറവ്, ശ്വാസകോശ നാളിയിലെ ഉയർന്ന വൈറൽ ലോഡ് തുടങ്ങിയവ ഈ വകഭേദത്തിന് രോഗികളിൽ ഉണ്ടാക്കാൻ സാധിക്കും.
സിറിയൻ ഹാംസ്റ്റർ മാതൃക അനുസരിച്ചാണ് വ്യാപന ശേഷി നിർണയിച്ചത്. ഈ വകഭേദത്തിന്റെ തീവ്രത നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് BioRxiv ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എൻഐവിയിലെ ശാസ്ത്രജ്ഞർ പറയുന്നു.
കൂടുതൽ ഗവേഷണങ്ങൾക്കും അവലോകനങ്ങൾക്കും ശേഷം എൻഐവി ഈ പഠനഫലങ്ങൾ ലോകാരോഗ്യസംഘടനയ്ക്ക് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന ആവശ്യമെങ്കിൽ ഈ വകഭേദത്തിന് പേരിടുകയും തുടർന്നുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

Related Articles

Back to top button