KeralaLatest

നയാപൈസ ചെലവില്ലാതെ പ്രതിമാസം 25000 മുതല്‍ 35000 വരെ രൂപ വരുമാനം കിട്ടുന്ന ജോലി നിങ്ങളുടെ തൊട്ടടുത്തുണ്ട്

“Manju”

കൊച്ചി: കൈനിറയെ വരുമാനംകിട്ടുന്ന ജോലിയാണ് ഇന്ന് മാലിന്യം നീക്കല്‍. ഹരിതകര്‍മ്മ സേനയില്‍ മാസം 35,000 രൂപ വരെ നേടുന്നവരുണ്ട്. തൊഴില്‍ തേടി ഹരിതകര്‍മ്മസേനയിലേക്ക് അപേക്ഷകരുടെ ഒഴുക്കാണ്.കുടുംബശ്രീയുടെ കീഴില്‍ 2016 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച്‌ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ജോലി..

വീടുകളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ ഫീ ലഭിക്കും. പ്ളാസ്റ്റിക് എടുക്കുന്നതിന് കൊച്ചി കോര്‍പ്പറേഷനില്‍ 75 രൂപയാണ് പ്രതിമാസ ഫീസ്. ജൈവമാലിന്യം എടുക്കാനും 75 രൂപ നല്‍കണം. യൂസര്‍ ഫീ സേനാംഗങ്ങള്‍ക്ക് വീതിച്ചെടുക്കാം. മാലിന്യത്തില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങളുടെ വില്പന, വളം നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികളിലൂടെ അധികതുക സമ്ബാദിക്കാനുമാകും.

മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിമാസം 25,000 മുതല്‍ 35,000 വരെ രൂപ വരുമാനം നേടുന്നവരുണ്ട്. സംസ്ഥാനത്ത് 34,000 ഹരിതസേന പ്രവര്‍ത്തകരുണ്ട്. ഭൂരിഭാഗവും വനിതകള്‍.

കൊച്ചിയിലെ ഹരിതകര്‍മ്മസേന : കഴിഞ്ഞ മാര്‍ച്ചില്‍ ബ്രഹ്മപുരം പ്ളാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചത്. രജിസ്റ്റര്‍ ചെയ്ത 943ല്‍ 600പേര്‍ സ്ത്രീകളാണ്.2001 ഏപ്രില്‍ 8ന് വൈറ്റില ചക്കരപ്പറമ്ബ് ഡിവിഷൻ കൗണ്‍സിലര്‍ വി.കെ. പ്രകാശന്റെ നേതൃത്വത്തിലാണ് വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കുന്ന പദ്ധതി ആരംഭിച്ചത്. 1600 കുടുംബങ്ങളുള്ള ഡിവിഷനില്‍ 900 വീട്ടുകാര്‍ മാത്രമാണ് മാലിന്യം നല്‍കാൻ തയ്യാറായത്. 20 രൂപ പ്രതിമാസം ഈടാക്കി കുടുംബശ്രീ പ്രവര്‍ത്തകരായ നാലു സ്ത്രീകളാണ് മാലിന്യം എടുത്തിരുന്നത്. 2009ല്‍ ജെ.എൻ.യു.ആര്‍.എം പദ്ധതിയില്‍ സീറോ വേസ്റ്റ് സിറ്റിയായി കൊച്ചിയെ തിരഞ്ഞെടുത്തിരുന്നു. എന്നാലിപ്പോള്‍ മന്ദഗതിയിലാണ് ഇവിടത്തെ കര്‍മ്മസേന.

മാലിന്യശേഖരണത്തിന് ആളെ കിട്ടാതിരുന്ന കാലമുണ്ട്. മാന്യമായ വേതനം ലഭിച്ചുതുടങ്ങിയതോടെ ഹരിത കര്‍മ്മസേനയില്‍ അംഗങ്ങളാകാൻ തൊഴിലന്വേഷകരുടെ തിരക്കാണിപ്പോള്‍.

ആര്‍.എസ്. അമീര്‍ ഷാ,സംസ്ഥാന പ്രോഗ്രാം ഓഫീസര്‍,ശുചിത്വമിഷൻ

 

Related Articles

Back to top button