IndiaLatest

‍ ആകാശത്ത് വിസ്മയം തീര്‍ത്ത് ‘സാരംഗ്’

“Manju”

ന്യൂഡല്‍ഹി ആകാശത്തില്‍ സാരംഗിലെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം ഇമ ചിമ്മാതെ ആസ്വദിച്ച്‌ കാണികള്‍. റഷ്യയില്‍ അരങ്ങേറിയ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ മനം കവര്‍ന്നത് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് ‘സാരംഗ്’ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ അവര്‍ണനീയമായത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് ‘സാരംഗ്’. പീലി വിടര്‍ത്തിയാടുന്ന മയിലിനെയാണ് സാരംഗിന്റെ പ്രകടനം ഓര്‍മിപ്പിച്ചത് .

MAKS അഥവാ Mezhdunarodnyj Aviatsionno-Kosmicheskij Salon എന്നിയപ്പെടുന്ന റഷ്യന്‍ വ്യോമാഭ്യാസ പ്രദര്‍ശനം രണ്ട് വര്‍ഷത്തിലൊരിക്കലാണ് നടക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്‌പ്ലേ ടീമെന്ന നിലയില്‍ സാരംഗ് കാഴ്ചക്കാരെ ആനന്ദിപ്പിച്ചു . മേല്‍ ഭാഗത്ത് ചുവന്ന നിറവും താഴെ മയില്‍പ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകള്‍ക്ക് പ്രത്യേക ഭംഗി നല്‍കുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലായ് 25 വരെയാണ് MAKS സംഘടിപ്പിച്ചത്. മോസ്‌കോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സുവോസ്‌കിയിലായിരുന്നു പ്രദര്‍ശനം. അടിപൊളി കമന്ററിയും പശ്ചാത്തലസംഗീതവും വ്യോമാഭ്യാസപ്രദര്‍ശനത്തിന് മനോഹാരിത പകര്‍ന്നു

Related Articles

Back to top button