InternationalLatest

കിം ജോംഗിന്‍റെ സുരക്ഷ പ്രധാനം; കൊറിയ

“Manju”

സിയോള്‍: രാജ്യത്തെ പരമോന്നത നേതാവായ കിം ജോംഗ് ഉന്നിന്റെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അതിനാല്‍ അദ്ദേഹത്തോട് കൂടുതല്‍ വിശ്വസ്തതയും കൂറും കാണിക്കണമെന്നും രാജ്യത്തെ സൈനികരോട് ആവശ്യപ്പെട്ട് ഉത്തര കൊറിയ.

‘സ്വന്തം ജീവന്‍ പോലും നല്കാന്‍ തയ്യാറായി അര്‍പ്പണബോധത്തോടെ കിം ജോംഗ് ഉന്നിനെ സംരക്ഷിക്കുന്ന ബുള്ളറ്റ് പ്രൂഫ് മതിലുമായി സൈനികര്‍ മാറണമെന്ന് സര്‍ക്കാര്‍ സൈനികരോട് ആഹ്വാനം ചെയ്തു.സൈന്യത്തിന്റെ പരമോന്നത കമാന്‍ഡറായി കിം ചുമതലയേറ്റ് 10 വര്‍ഷം പിന്നിടുന്ന വേളയിലാണ് സര്‍ക്കാരിന്റെ സന്ദേശം. ശക്തമായ സോഷ്യലിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് രാജ്യത്തെ ജനങ്ങളും 12 ലക്ഷത്തോളം വരുന്ന സൈനികരും കിമ്മിന്റെ നേതൃത്വം ഉയര്‍ത്തിപ്പിടിക്കണമെന്നുംപറയുന്നു.

 

Related Articles

Back to top button