International

ചൈനീസ് നയം സുതാര്യമല്ല; അന്വേഷണം വേണം: അമേരിക്ക

“Manju”

വാഷിംഗ്ടണ്‍: ലോകാരോഗ്യസംഘടനയുടെ കൊറോണ അന്വേഷണ നയത്തില്‍ ചൈനയുടെ കൈകടത്തലിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക വീണ്ടും രംഗത്ത്. ലോകാരോഗ്യ അസംബ്ലി നടക്കുന്ന പശ്ചാത്തലത്തിലാണ് വൈറ്റ്ഹൗസ് നേരിട്ട് വിമര്‍ശിച്ചത്. വൈറ്റ്ഹൗസിന്‍റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഉപദേശകനാണ് ചൈനയിലെ വുഹാന്‍ ലാബിനെതിരായ അന്വേഷണം ശക്തവും ആഴമേറിയതുമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

‘ചൈനയുടെ നടപടികളെല്ലാം വെളിച്ചത്തുവരണം. കൊറോണ വ്യാപനം എങ്ങിനെ സംഭവിച്ചു എന്നതിലുള്ള ആഴമേറിയതും സുവ്യക്തവുമായ അന്വേഷണം നടക്കണമെന്ന് തന്നെയാണ് അമേരിക്കന്‍ നയം. ഞങ്ങള്‍ നേതൃത്വം നല്‍കാന്‍ തയ്യാറാണ്. ലോകാരോഗ്യസംഘടന എല്ലാ സഹായവും നല്‍കണം.’ വൈറ്റ് ഹൗസിന്‍റെ ഉപദേശകന്‍ ആന്‍ഡി സ്ലാവിറ്റ് പറഞ്ഞു.

ഒരു വര്‍ഷമായിട്ടും ഒരു വൈറസിന്‍റെ ഉത്ഭവം എവിടെ നിന്നാണെന്ന് ഇതുവരെ മനസ്സിലായില്ലെന്നത് പരിതാപകരമാണ്. അന്വേഷണം അമേരിക്ക തുടരുക തന്നെ ചെയ്യും. നൂറുശതമാനം ഉറപ്പുവരുന്നതുവരെ അന്വേഷണം നടക്കണം. കാരണം ഇത് ലോകത്തെ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിക്കഴിഞ്ഞുവെന്ന് ജോ ബൈഡന്‍റെ ആരോഗ്യവിഭാഗം ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസിയും വ്യക്തമാക്കി. ജനീവയില്‍ ഇന്നലെ ആരംഭിച്ച ലോകാരോഗ്യ അസംബ്ലിയില്‍ ആദ്യ ദിവസം കൊറോണ വിഷയം പരാമര്‍ശിച്ചിട്ടേയില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Related Articles

Check Also
Close
Back to top button