InternationalLatest

ഹാരി സോയര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിലേക്ക്

“Manju”

ഓസ്ട്രേലിയയില്‍ നിന്നുള്ള സ്ട്രൈക്കറായ ഹാരി സോയര്‍ ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗിലേക്ക്. ഓസ്ട്രേലിയന്‍ ക്ലബായ സൗത്ത് മെല്‍ബണ്‍ എഫ്സിക്ക് വേണ്ടിയാണ് സോയര്‍ കളിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് കൂടുമാറാനായി സോയര്‍, ക്ലബ് വിട്ടതായി സൗത്ത് മെല്‍ബണ്‍ സ്ഥിരീകരിച്ചു.സോയര്‍ ഐഎസ്‌എല്ലിലേക്ക് വരുകയാണെങ്കിലും ക്ലബ് ഏതാണെന്ന് സൗത്ത് മെല്‍ബണ്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം തന്നെ ഓസ്ട്രേലിയന്‍ താരമായതിനാല്‍ ഏഷ്യന്‍ ക്വോട്ടയിലേക്കാകും ഈ താരത്തെ സൈന്‍ ചെയ്യുക. അതിനാല്‍ തന്നെ ജെംഷദ്പുര്‍ എഫ്സി, ഈസ്റ്റ് ബം​ഗാള്‍, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയിലെതങ്കിലുമാകും സോയറിന്റെ അടുത്ത തട്ടകം. ചില സൂചനകള്‍ പ്രകാരം ജെംഷദ്പുരിലേക്കാണ് സോയര്‍ കൂടുമാറുക. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ല.25 വയസ് മാത്രം പ്രായമുള്ള സോയര്‍, ഓസ്ട്രേലിയന്‍ ക്ലബ് ന്യൂകാസില്‍ ജെറ്റ്സിലൂടെയാണ് കരിയര്‍ തുടങ്ങുന്നത്. ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും സോയര്‍ ക്ലബ് ഫുട്ബോള്‍ കളിച്ചു. സൗത്ത് മെല്‍ബണിനായി ഇതുവരെ 42 മത്സരങ്ങള്‍ കളിച്ച സോയര്‍ 25 ​ഗോളും നേടിയിട്ടുണ്ട്.

Related Articles

Back to top button