Latest

വനിതാ നേതാക്കളെ അറസ്റ്റ് ചെയ്തു

“Manju”

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന് ബിജെപി വനിതാ നേതാക്കള്‍ അറസ്റ്റില്‍. രാജ്യസഭാ എംപി രൂപ ഗാംഗുലി, അസന്‍സോള്‍ എംഎല്‍എ അഗ്‌നിമിത്ര പോള്‍, കോയമ്ബത്തൂര്‍ (സൗത്ത്) എംഎല്‍എ വാനതി ശ്രീനിവാസന്‍ എന്നിവരെയാണ് പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.കൊല്‍ക്കത്തയിലെ മയോ റോഡ് ക്രോസിംഗിലെ ഗാന്ധി മൂര്‍ത്തിയിലാണ് തൃണമൂല്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ബിജെപി വനിതാ നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ച പ്രോട്ടോകോളുകള്‍ പാലിച്ച്‌ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ 8 പേര്‍ മാത്രം പങ്കെടുത്ത പ്രതിഷേധ റാലിയില്‍ സ്ത്രീകള്‍ക്കെതിരെ തൃണമൂല്‍ ഗുണ്ടകള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരെ വനിതാ നേതാക്കള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.മമതയ്ക്കും തൃണമൂലിനുമെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണ് ഇത്തരത്തിലുള്ള നടപടികള്‍ പോലീസ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.

Related Articles

Back to top button