IndiaLatest

പുതിയ നക്ഷത്ര സമൂഹത്തെ പകര്‍ത്തി അസ്ട്രോസാറ്റ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഭൂമിയില്‍ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്ര സമൂഹത്തിന്റെ ചിത്രംപകര്‍ത്തി അപൂര്‍വ്വ നേട്ടംകൈവരിച്ചു ഇന്ത്യയുടെ ആദ്യ ആകാശ നിരീക്ഷണ ഉപഗ്രഹമായ അസ്ട്രോസാറ്റ്. ഭൂമിയില്‍ നിന്ന് 930 കോടി പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന എ.യു.ഡി.എഫ് എസ് 01 എന്ന നക്ഷത്ര സമൂഹത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്‌മികളെ ആസ്ട്രോസാറ്റിന്റെ യുവി ഐടി ഡിറ്റക്‌ടര്‍ പിടിച്ചെടുത്തതോടെയാണിത്.

പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്ട്രോ ഫിസിക്‌സിലെ (ഐ.യു.സി.എ.എ) ഡോ. കനക് സാഹയുടെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞരാണ് ആസ്ട്രോസാറ്റിന്റെ സഹായത്തോടെ കണ്ടുപിടിത്തം നടത്തിയത്.

Related Articles

Back to top button