IndiaLatest

കേരളത്തില്‍ നിന്നുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

“Manju”

അമരാവതി: ആന്ധ്രയില്‍ വെള്ളപ്പൊക്കം; കേരളത്തില്‍ നിന്നുള്ള ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകളാണ് റദ്ദുചെയ്തത്. .

ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്‌സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്‌സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്‌സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.

Related Articles

Back to top button