LatestThiruvananthapuram

ദുരന്ത കാലത്തുടനീളം വ്യാപാരികൾ ഒപ്പം നിന്നു – മന്ത്രി ജി. ആർ. അനിൽ

“Manju”

വാവറമ്പലം : ദുരന്ത കാലത്തുടനീളം വ്യാപാരികൾ സ്വയം സഹിച്ച് സർക്കാരിനോടും സമൂഹത്തിനോടും ഒപ്പം നിന്നുവെന്ന് സംസ്ഥാന ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  ജി. ആർ. അനിൽ പറഞ്ഞു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാവറമ്പലം യൂണിറ്റ് സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്  കമലാലയം സുകു മുഖ്യാഥിതിയായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി  എസ്.എസ്. മനോജ്, മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ്  എസ്. ലാൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  റ്റി.ആർ. അനിൽ, അണ്ടൂർകോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, ജനപ്രതിനിധികളായ ആർ. അനിൽകുമാർ, അഭിൻദാസ്, വർണ്ണാ രതീഷ്, ശശികല, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിമാരായ പോത്തൻകോട് അനിൽകുമാർ, വൈ. അബൂബക്കർ, എ. കെ.എം. ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾക്ക് സ്വീകരണവും, മുതിർന്ന വ്യാപാരികളെ ആദരിക്കലും നടന്നു. ചികിത്സാ ധനം സഹായം, വിദ്യാഭ്യാസ എൻഡോവ്മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

Related Articles

Back to top button