Thiruvananthapuram

പ്രതിസന്ധിയിലായ ‘സംരംഭർക്കായി അതിജീവനം സമാശ്വാസ പദ്ധതി’

“Manju”

തിരുവനന്തപുരം : വായ്പാ തിരിച്ചടവില്‍ മുടക്കം വന്ന ഉപഭോക്താക്കള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ‘അതിജീവനം സമാശ്വാസ പദ്ധതി’ നടപ്പാക്കുന്നു. 2018 – 19 വര്‍ഷങ്ങളിലെ പ്രളയവും 2020 ലെ കോവിഡ് മഹാമാരിയും കാരണം പ്രശ്‌നങ്ങളിലായ സംരംഭകരെ സഹായിക്കുന്നതിനും വായ്പാ തിരിച്ചടവ് മെച്ചപ്പെടുത്തുന്നതിനുമാണ് അതിജീവനം സമാശ്വാസ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും രണ്ട് വിഭാഗം ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. 2011 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെ വിതരണം ചെയ്തിട്ടുള്ള വായ്പകളില്‍ കാലാവധി പൂര്‍ത്തിയായതും എന്നാല്‍ തിരിച്ചടവ് പൂര്‍ത്തിയാവാത്തതുമായ ഗുണഭോക്താക്കളാണ് ആദ്യവിഭാഗം.

Related Articles

Back to top button