ErnakulamKeralaLatestThrissur

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹാഷിഷ് ഓയിലുമായി യുവതി 

“Manju”

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി മരുന്ന് വേട്ട. 1.21 കിലോ ഗ്രാം ഹാഷിഷ് ഓയിലുമായി യുവതി പിടിയിലായി. തൃശൂർ സ്വദേശിനി രമ്യ(31) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്.

ഇന്റർനാഷണൽ ഡിപ്പാർച്ചർ ഹാളിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി വിശദമായി പരിശോധന നടത്തുകയും ഹാഷിഷ് ഓയിൽ കണ്ടെത്തുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി. ശശി കുമാർ, എസ്.ഐ സി.പി ബിനോയ്, എ.എസ്.ഐ ബിജേഷ്, സി.പി.ഒമാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവർക്കാണ് അന്വേഷണ ചുമതല.

Related Articles

Back to top button