KeralaLatest

റൊ​ണാ​​ള്‍​ഡോ ഫാ​ന്‍​സ് ഫുട്ബോള്‍ കിറ്റ് കൈമാറി

“Manju”

തി​രൂ​ര​ങ്ങാ​ടി: റീ​ഹ​യു​ടെ വീ​ട്ടി​ലേ​ക്ക് സ​മ്മാ​ന​വു​മാ​യി ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​​ള്‍​ഡോ ഫാ​ന്‍​സ്. ചെ​മ്മാ​ട് കു​ന്ന​ത്ത് വ​ള​പ്പി​ല്‍ സ​ലീ​ഖിന്‍റെയും റ​സീ​ന​യു​ടെ​യും മ​ക​ള്‍ റീ​ഹ ക​ഴി​ഞ്ഞ ദി​വ​സം ക്രി​സ്​​റ്റ്യാ​നോ​ക്ക്​ സ​ങ്ക​ട​ക്ക​ത്ത് എ​ഴു​തി​യി​രു​ന്നു. പോ​ര്‍​ച്ചു​ഗ​ല്‍ ​ബെ​ല്‍​ജി​യ​ത്തോ​ട് തോ​റ്റ് യൂ​റോ​ക​പ്പി​ല്‍​നി​ന്ന് പു​റ​ത്ത്പോ​യ​ത് ക​ണ്ട 11കാ​രി റീ​ഹ​യാ​ണ് ക​ത്ത് എ​ഴു​തി​യ​ത്. ഈ ​വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍ പെ​ട്ട റൊ​ണാ​ള്‍​ഡോ ഫാ​ന്‍​സ്‌ ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡന്‍റ്​ ജം​ഷീ​ര്‍ അ​ത്തോ​ളി, മ​ല​പ്പു​റം വി​ങ് ജോ​യ​ന്‍​റ്​ സെ​ക്ര​ട്ട​റി സ​ല്‍​മാ​ന്‍ പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് റീ​ഹ​യു​ടെ വീ​ട്ടി​ല്‍ എ​ത്തി ഫു​ട്ബാ​ള്‍ കി​റ്റ്​ കൈ​മാ​റുകയായിരുന്നു. ഇത്തരത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഫാന്‍സ് അസോസിയേഷന്‍ ചെയ്തവരുന്നതായി പ്ര​സി​ഡ​ന്‍റ് അറിയിച്ചു.

Related Articles

Back to top button