KeralaLatest

ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ അഞ്ചടി പാടത്ത് പൊക്കാളി നെൽകൃഷിക്കുള്ള ഒരുക്കങ്ങളാരംഭിച്ചു.

“Manju”

സ്വന്തം ലേഖകൻ

ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിൽ അഞ്ചടി പാടത്ത് പൊക്കാളി നെൽകൃഷിക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. 25 വർഷമായി ഇവിടെ മുടങ്ങാതെ എല്ലാ വർഷവും കൃഷി നടക്കുന്നു.നവജ്യോതിശ്രീകരുണാകരഗുരു വിഭാവനം ചെയ്ത രീതിയിലുള്ള ചെട്ടിവിരിപ്പ് കൃഷിയുടെ ഒരുക്കങ്ങൾ കൊറോണയുടെ ലോക്ഡൗൺ സമയത്തും മുടങ്ങാതെ നടക്കുന്നു.ആശ്രമത്തിന് മുന്നിൽ ഉള്ള കൈതപ്പുഴ കായലിനോട് ചേർന്ന് 20 ഏക്കർ പാടശേഖരത്തിൽ ആണ് കൃഷി നടക്കുന്നത്. പരമ്പരയിലെ ആത്മബന്ധുക്കൾ തന്നെയാണ് കൃഷിപ്പണികൾ ഏറ്റെടുത്തു ചെയ്യുന്നത്. നെൽ വിതയ്ക്കുന്നതിന് മുന്നോടിയായുള്ള പാടം ഒരുക്കലും വരമ്പ് കോരലും ആണ് ആരംഭിച്ചിരിക്കുന്നത്. പൂർണ്ണമായും ജൈവരീതിയിലാണ് കൃഷി നടത്തിപ്പോരുന്നത്.നെൽക്കൃഷിയ്ക്ക് പുറമെ പാടത്തെ വരമ്പിലെല്ലാം പയർ,വെണ്ട,പച്ചമുളക് തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.

ആശ്രമത്തിൽ കൃഷി നടത്തുന്നതിനു പുറമേ പൊക്കാളി ഇനത്തിൽപ്പെട്ട നെൽകൃഷിയുടെ വികസന പദ്ധതിയും രൂപം നൽകിയിട്ടുണ്ട്. പൊക്കാളി കൃഷിക്കുള്ള പരിശീലനം നൽകുവാനും വിത്തുകൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുവാനും അധികാരികൾ ശ്രദ്ധിക്കാറുണ്ട്.കൃഷി ഓഫീസിൽ നിന്നും എല്ലാ പിന്തുണയും ആശ്രമത്തിന് ലഭിക്കുന്നുണ്ട്.

ആശ്രമം ഹെഡ് സർവാദരണീയ ജനനി അദേദാജ്ഞാനതപസ്വിനി, ശ്രീ.ഹരികൃഷ്ണൻ.ജി, ഏരിയ ഡി.ജി.എം. ശ്രീ.രവീന്ദ്രൻ.പി.ജി, ശ്രീ.പുരുഷോത്തമൻ.സി.വി തുടങ്ങിയവർ കൃഷികാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.കൃഷിയുടെ തുടക്കം മുതൽ പൂർത്തിയാകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും വിശ്വാസിസമൂഹത്തിന്റെ പൂർണ്ണസഹകരണം ഉണ്ടാകും.

Related Articles

Back to top button