LatestThiruvananthapuram

വെള്ളാണിക്കല്‍ പാറയിലും കടലുകാണിപ്പാറയിലും തീപിടിത്തം

“Manju”

തിരുവനന്തപുരം :ടൂറിസം പദ്ധതി പ്രദേശങ്ങളായ വെള്ളാണിക്കല്‍ പാറയിലും കടലുകാണിപ്പാറയിലും തീപിടിത്തം. അഞ്ചേക്കറോളം സ്ഥലത്തെ കുറ്റിക്കാട് കത്തിനശിച്ചു.

വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തിയാണ് രണ്ടിടത്തെയും തീയണച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാണിക്കല്‍ പഞ്ചായത്തിലെ വെള്ളാണിക്കല്‍ പാറയില്‍ തീപിടിച്ചത്. മൂന്ന് ഏക്കറോളം സ്ഥലത്തെ കുറ്റിച്ചെടികളാണ് കത്തി നശിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പുളിമാത്ത് പഞ്ചായത്തിലെ കടലുകാണിപ്പായില്‍ അഗ്നിബാധയുണ്ടായത്. ഇവിടെ രണ്ടേക്കറോളം സ്ഥലത്തെ കുറ്റിച്ചെടികളും പുല്ലും കത്തി നശിച്ചു. രണ്ടിടത്തും വാഹനം കടന്നുചെല്ലാൻ കഴിയാത്തതിനാല്‍ തീയില്‍ മരച്ചില്ലകള്‍ അടിച്ചാണ് ഫയർഫോഴ്സ് തീ നിയന്ത്രണമാക്കിയത്.

Related Articles

Back to top button