Uncategorized

അപൂര്‍വ റെക്കോഡിലേക്ക് ബാറ്റുവീശി യശസ്വി

“Manju”

ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി; പിന്നാലെ സെഞ്ച്വറിയും ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായ ശതകങ്ങളുമായി യശസ്വി ജയ്സ്വാള്‍ കുറിച്ചത് അപൂര്‍വ ചരിത്രം. മധ്യപ്രദേശിനെതിരെ ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം തൊട്ടുപിറകെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും നേടിയാണ് റെക്കോഡിട്ടത്.
259 പന്തിലായിരുന്നു യശസ്വി ആദ്യ ഇന്നിങ്സില്‍ 213 റണ്‍സ് കുറിച്ചതെങ്കില്‍ കുറെകൂടി ആക്രമണോത്സുകമായി കളിച്ചാണ് തൊട്ടുപിറകെ സെഞ്ച്വറി പിന്നിട്ടത്. ബാറ്റിങ് തുടരുന്ന താരം 132 പന്തില്‍ 121 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ അഭിമന്യു ഈശ്വരനും സെഞ്ച്വറി നേടിയപ്പോള്‍ റെസ്റ്റ് ഓഫ് ഇന്ത്യ 484 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 294 റണ്‍സിലൊതുങ്ങി. യാഷ് ദുബെയുടെ സെഞ്ച്വറി (109) ആയിരുന്നു ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്.
വീണ്ടും ബാറ്റിങ്ങിനിറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ നിരയില്‍ അതിവേഗമായിരുന്നു വിക്കറ്റ് വീഴ്ച. ജയ്സ്വാള്‍ പിടിച്ചുനിന്ന് ബാറ്റുവീശിയപ്പോഴും മറ്റുള്ളവര്‍ അതിവേഗം കൂടാരം കയറി. 49 ഓവര്‍ പൂര്‍ത്തിയാകുമ്ബോള്‍ ഏഴു വിക്കറ്റിന് 201 റണ്‍സ് എന്ന നിലയിലാണ്.

Related Articles

Back to top button