IndiaLatest

ഡല്‍ഹിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഡല്‍ഹിയില്‍ 5277 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച്‌ ഒന്‍പത് പേര്‍ മരിച്ചതായും  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. അതേസമയം, കഴിഞ്ഞ ദിവസം 49കാരനായ രോ​ഗിയില്‍ മ്യൂര്‍ക്കോമൈക്കോസിസിന്റെ വകഭേദം സ്ഥിരീകരിച്ചു.

Related Articles

Back to top button