HealthLatest

പതിവായി വറുത്തതും പൊരിച്ചതും കഴിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

“Manju”

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കിലും എല്ലാവരും ഇത് കഴിക്കാറുണ്ട്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്‌ മരണത്തിന് പോലും കാരണമായേക്കാമെന്ന് അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.
ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിനു സാധ്യത 8 % കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Related Articles

Back to top button