KeralaLatest

ക​ഞ്ചാവ് വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ല്‍

“Manju”

വ​ണ്ടൂ​ര്‍: മൈ​സൂ​രു​വി​ല്‍​നി​ന്ന് ക​ഞ്ചാ​വെ​ത്തി​ച്ച്‌ ജി​ല്ല​യി​ല്‍ ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘം പി​ടി​യി​ല്‍. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വാ​ണി​യമ്പ​ലം ശാ​ന്തി​ന​ഗ​റി​ല്‍ വെ​ച്ചാ​ണ് പൊ​ലീ​സ് 10 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പൂ​ക്കോ​ട്ടും​പാ​ടം പു​ന്ന​ക്കാ​ട​ന്‍ ഷി​ഹാ​ബ് (39), നി​ല​മ്പൂ​ര്‍ കോ​ട്ട​പ​റ​മ്പ​ന്‍ ഹൗ​സി​ല്‍ സെ​യ്ത​ല​വി (41), കാ​ളി​കാ​വ് പൂ​ങ്ങോ​ട് പി​ലാ​ക്ക​ല്‍ നൗ​ഷാ​ദ് (47) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ച് പൊ​തി​ക​ളി​ലാ​യി കാ​റിന്‍റെ ഡി​ക്കി​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്​ ക​ട​ത്തി​യ കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.മൈ​സൂ​രു​വി​ല്‍​നി​ന്ന്​ പ​ച്ച​ക്ക​റി ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ചെ​റി​യ പൊ​തി​ക​ളാ​ക്കി ജി​ല്ല​ക്ക​ക​ത്തും പു​റ​ത്തും വി​ല്‍​ക്കു​ക​യാ​ണ് രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Back to top button