Thrissur

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടാത്ത പ്രദേശത്ത് കടകള്‍ രാത്രി 8 വരെ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് പരമാവധി രാത്രി എട്ട് മണി വരെ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. സെക്രട്ടറി സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തിയും ബന്ധപ്പെട്ട പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചും തങ്ങളുടെ പ്രദേശത്ത് മുഴുവനായോ ഭാഗികമായോ ഇപ്രകാരം സമയം നിശ്ചയിച്ച് അറിയിപ്പ് നല്‍കേണ്ടതാണ്.
കോവിഡ് നിര്‍വ്യാപനത്തിനുള്ള മുഖാവരണം, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കണം. ഇവ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രദേശങ്ങളിലും ഇളവുകള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Related Articles

Back to top button