KeralaLatest

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു; ജാഗ്രതാ നിര്‍ദേശം

“Manju”

തിരുവനന്തപുരം ;നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 15 cm വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് അത് 25 cm കൂടി ഉയര്‍ത്തി 40 cm ( മൊത്തം – 160 cm) ആക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്. അതേസമയം, സംസ്ഥാനത്ത് നവംബര്‍ 12 വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Back to top button