Thiruvananthapuram

മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ കൂട്ടത്തോടെ പാർട്ടി വിട്ടു

“Manju”

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ കൂടുതൽ പ്രഹരങ്ങൾ ഏറ്റുവാങ്ങി കോൺഗ്രസ്. മഹിളാ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരാണ് രാജിവെച്ചത്.

ശാന്തകുമാരി, സി അജിത, ഡോളി കെ ജോർജ് എന്നിവരാണ് രാജിവെച്ച മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. പാർട്ടി വിട്ട ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പേരും എൻസിപിയിൽ ചേരുമെന്നാണ് സൂചനകൾ.

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് രാജിവെച്ചതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നായിരുന്നു അഭ്യൂഹങ്ങൾ. ഈ അഭ്യൂഹങ്ങൾ ശരിവെയ്ക്കുന്നതാണ് ജനറൽ സെക്രട്ടറിമാരുടെ രാജി. ലതികാ സുഭാഷിനൊപ്പം നിൽക്കാൻ ഇവർ സന്നദ്ധത പ്രകടിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. ലോക് ഡൗണിന് ശേഷം കൂടുതൽ പ്രവർത്തകർ മഹിളാ കോൺഗ്രസ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷ് പാർട്ടിവിട്ടത്.

Related Articles

Back to top button