KeralaLatest

യൂത്ത് ഐക്കണ്‍ വീണ്ടും ഇടവേള എടുക്കുന്നു…

“Manju”

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആണ് പൃഥ്വിരാജ്. ഒരു നടന്‍ എന്നതിലുപരി സിനിമാ രംഗത്തെ ഒരുവിധപ്പെട്ട പ്രധാനമേഖലകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം.

ഇപ്പോഴിതാ പുതുതായി ചിത്രീകരിച്ച മൂന്ന് സിനിമകളുടെ എല്ലാ ജോലികളും തീര്‍ത്തുവെച്ച്‌ വീണ്ടും വലിയൊരു ഇടവേള എടുക്കുകയാണ് പൃഥ്വിരാജ്. അദ്ദേഹം തന്നയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. ഷാജി കൈലാസിനൊപ്പമുള്ള ‘കടുവ’ സിനിമ പൂര്‍ത്തിയാക്കിയതിന് പിന്നാലെ പങ്കുവച്ച കുറിപ്പിലാണ് താന്‍ ഒരു വലിയ ഇടവേള എടുക്കുന്നതിനെ കുറിച്ച്‌ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. എന്താണ് ആ ഇടവേളയ്ക്കുള്ള കാരണം എന്നല്ലേ ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയ്ക്കായി വീണ്ടും കേരളത്തില്‍ നിന്ന് പോവുകയാണ് പൃഥ്വിരാജ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Related Articles

Back to top button