Latest

രക്തദാനത്തിന് ശേഷം പെട്രോള്‍

“Manju”

ബണ്ട് വാള്‍: രക്തദാനത്തിന് ശേഷം ജ്യൂസ് നല്‍കുക പതിവാണ്. എന്നാല്‍ ഞായറാഴ്ച ബണ്ട് വാളില്‍ നടന്ന രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പെട്രോള്‍ നല്‍കിയത് കൗതുക കാഴ്ചയായി. മംഗളൂരു കെഎംസി ഹോസ്പിറ്റല്‍, ലയണ്‍സ് ക്ലബ്, ബണ്ട് ‌വാള്‍ താലൂക് ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഡീലേഴ്‌സ് യൂണിയന്‍, മംഗളപദവ് ഐഡിയല്‍ ഫ്യൂവല്‍സ് എന്നിവര്‍ ചേര്‍ന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.ആദ്യത്തെ 50 രക്തദാതാക്കള്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ സജന്യമായി നല്‍കിയത്. കോവിഡിന് ശേഷം ബ്ലഡ് ബാങ്കുകളില്‍ രക്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്. പുതുതായി രക്തദാനം ചെയ്യുന്നവരുടെ എണ്ണവും കുറവാണ്. കൂടുതല്‍ രക്തദാതാക്കളെ ആകര്‍ഷിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button