InternationalLatest

ചൈനയെ പ്രതിരോധിക്കാന്‍ യുഎസ് നീക്കം

“Manju”

വാഷിങ്ടണ്‍: ചൈനയെ പ്രതിരോക്കാന്‍ ഒരു മുഴം മുന്‍പേ എറിഞ്ഞ് അമേരിക്ക. ചൈനയുടെ നിത്യ ശത്രുവായ തായ്‌വാനുമായി യു.എസ് ഒപ്പിടാന്‍ പോകുന്നത് 100 മില്യണ്‍ ഡോളറിന്റെ കരാറാണെന്ന് അമേരിക്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച നടത്തിയ പ്രസ്താവന പ്രകാരം, തായ്‌വാനുമായി 100 മില്യന്റെ എന്‍ജിനീയറിങ്, മെയിന്‍ന്റനന്‍സ് കരാര്‍ ഒപ്പിടും. തായ്‌വാന്‍ ഉടന്‍ സ്വന്തമാക്കാന്‍ പോകുന്ന അമേരിക്കയുടെ പാട്രിയോട്ട് വ്യോമപ്രതിരോധ സംവിധാനം, നിലവിലുള്ള വ്യോമപ്രതിരോധ സംവിധാനം എന്നിവയുടെ അറ്റകുറ്റപണികള്‍ ഏറ്റെടുക്കാനുള്ള കരാറാണിത്.

ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടു നടത്തുന്ന കരാറില്‍ റെയ്തിയോണ്‍ ടെക്നോളജീസ്, ലോക്ഹീഡ് മാര്‍ട്ടിന്‍ എന്നിവയും ഉള്‍പ്പെടുന്നു. യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നും ഇക്കാര്യത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്ന് യു.എസ് ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പറേഷന്‍ ഏജന്‍സി അറിയിച്ചു. പാട്രിയോട്ട് വ്യോമപ്രതിരോധ സംവിധാനം തായ്‌വാന്റെ രാഷ്ട്രീയ സ്ഥിരതയും, സൈനിക സന്തുലനവും, സാമ്പത്തിക പുരോഗതിയും നിലനിര്‍ത്താന്‍ ഉപകരിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

Related Articles

Back to top button