InternationalLatest

ചൈനയുടെ രണ്ടാമത്തെ വാക്‌സിനും ഡബ്ല്യു.എച്ച്‌.ഒയുടെ അംഗീകാരം

“Manju”

ചൈനയുടെ രണ്ടാമത്തെ വാക്‌സിനും ഡബ്ല്യു.എച്ച്‌.ഒയുടെ അംഗീകാരം. ചൈനീസ് കമ്പനിയായ സിനോവാക് ബയോടെകിന്റെ കോവിഡ് വാക്‌സിനാണ് ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നല്‍കിയത്.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്‌സിന്‍ നല്‍കേണ്ടത്. രണ്ടു ഡോസുകള്‍ക്കിടയില്‍ രണ്ടു മുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ഡബ്ല്യു.എച്ച്‌.ഒയുടെ പ്രസ്താവനയില്‍ പറയുന്നു. ലോകാരോഗ്യ സംഘനടയുടെ അംഗീകാരം ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് സിനോവാക്. നേരത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനോഫാം വാക്‌സിന് അംഗീകാരം കിട്ടിയിരുന്നു.

Related Articles

Back to top button