KeralaLatest

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണ്ണയം മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണ്ണയം മാറ്റിവെച്ചു. കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മെയ് 5 ന് ആരംഭിക്കാനിരുന്ന തിയറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയമാണ് മാറ്റിവെച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ നിന്ന് അദ്ധ്യാപകര്‍ക്ക് ഒരു കേന്ദ്രത്തിലെത്തി പോകാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്താണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പ്രാക്ടിക്കല്‍ പരീക്ഷകളും കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു.

Related Articles

Back to top button