Alappuzha

റോണി തോമസിനെ പിടികൂടി

“Manju”

ആലപ്പുഴ : ഗള്‍ഫില്‍ ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി രൂപ തട്ടിയ കേസിൽ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ആലപ്പുഴ സ്വദേശി റോണി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി .

ഈ വർഷം ജനുവരിയിലാണ് തട്ടിപ്പിനിരയായവർ ഗാന്ധിനഗർ പോലീസിൽ റോണിക്കെതിരെ പരാതി നൽകിയത്. അന്നുമുതൽ ഇയാൾക്കായുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. എന്നാൽ റോണിയെ തേടി വീട്ടിലെത്തുന്ന പോലീസുകാരെ ഇയാളുടെ അമ്മ അസഭ്യ വർഷം നടത്തുകയായിരുന്നു പതിവ് . മാത്രമല്ല പിടികൂടാൻ എത്തുന്ന പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ നമ്പർ തപ്പിയെടുത്ത് രാത്രി ഒരു മണിക്കും മറ്റും റോണിയും വിളിച്ച് അസഭ്യം വിളിക്കുമായിരുന്നു. . ഇന്റർനെറ്റ് വഴി വിളിച്ചിരുന്നതിനാൽ തന്നെ ഇയാൾ എവിടെ ആണെന്ന് കണ്ടെത്താൻ പോലീസിന് ആയില്ല.

അന്നുമുതൽ റോണിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം . അന്വേഷിച്ച് കോഴിക്കോട് മുക്കത്ത് പോലീസ് പലതവണ എത്തി റോണിയ്ക്കായി തെരച്ചിൽ നടത്തി. ഒടുവിൽ ഇയാളുടെ ഫോണിൽ നിന്നും ഒരു ഓട്ടോക്കാരനെ ഇയാൾ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഈ ഓട്ടോക്കാരനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ പ്രതിയെ ഏറെ കുറെ പിടികൂടാൻ സഹായിച്ചത്.

എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി ഇയാളുടെ വീട് കണ്ടെത്താനാകാത്തതിനെ തുടർന്ന് മൊബൈൽ നമ്പർ ഡംബിങ് എന്ന രീതിയിലൂടെ ആണ് ഇയാൾ താമസിച്ച വീട് കണ്ടെത്തിയത്.

മുക്കത്തെ വീട്ടിലെത്തിയ പോലീസിനെ ആദ്യം നേരിട്ടത് ഭാര്യയാണ്. ഇയാളെ പിടികൂടുമെന്ന് കണ്ടപ്പോൾ വെട്ടുകത്തിയുമായി പോലീസിനെ ആക്രമിക്കാനും ഭാര്യ ശ്രമിച്ചു. തുടർന്ന് പോലീസ് ഏറെ പണിപ്പെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗൾഫിൽ ഇയാളുടെ സുഹൃത്തായിരുന്ന ആളുടെ ഭാര്യയെയാണ് ഇയാൾ ഭാര്യയായി ഒപ്പം കൂട്ടിയിരിക്കുന്നത് .

Related Articles

Back to top button